സുരേഷ് ഗോപിയും ഗൗതം മേനോനും സുരാജും….!;എസ്ജി 257 തുടങ്ങി  

Spread the love

 

സ്വന്തം ലേഖിക 

video
play-sharp-fill

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി.ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. എസ്ജി 257 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എൻറര്‍ടൈൻമെന്‍റ്സ് എന്നീ ബാനറില്‍ വിനീത് ജയ്നും ,സഞ്ജയ് പടിയൂരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

 

കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനല്‍ വി.ദേവൻ. അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്ന പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സുരാജ് വെഞ്ഞാറമൂട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. പൂര്‍ണമായും ത്രില്ലര്‍ ജോണറില്‍ അവതരിപ്പി ക്കുന്ന നടൻ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

 

കഥ – ജിത്തു കെ.ജയൻ, മനു സി. കുമാര്‍. തിരക്കഥ – മനു സി.കുമാര്‍. ചായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിംഗ് – മണ്‍സൂര്‍ മുത്തുട്ടി. കലാസംവിധാനം – സുനില്‍ കെ.ജോര്‍ജ്. കോസ്റ്റ്യും ഡിസൈൻ-നിസാര്‍ റഹ്മത്ത്. മേക്കപ്പ്.-റോണക്സ് സേവ്യര്‍. ലൈൻ പ്രൊഡ്യൂസര്‍ -ആര്യൻ സന്തോഷ്. പ്രൊഡക്ഷൻ കണ്‍ട്രോടോളര്‍ -പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് – അഭിലാഷ്‌ പൈങ്ങോട്. അങ്കമാലി, കാലടി ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും.