play-sharp-fill
എസ്.എഫ്.എസ് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

എസ്.എഫ്.എസ് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എസ്.എഫ്.എസ് പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സമ്മേളനത്തിൽ ട്രാഡ പ്രോജക്ട് ഡയറക്ടർ കെ.വി അജയകുമാർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ലഹരിയുടെ ഉപയോഗം തലച്ചോറിനെ ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്നു സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റായിൽ പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കന് കുട്ടികൾ അണിനിരന്നു.

ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ലഘുലേഖകളും വിതരണം ചെയ്തു. കവി ഇഞ്ചക്കാട്ട് ബാലചന്ദ്രൻ എസ്.എഫ്.എസ് സ്‌കൂളിലെ കുട്ടികൾ വഴി എത്തിച്ച ലഹരി വിരുദ്ധ കവിതയും സന്ദേശവും യോഗത്തിൽ വായിച്ചു. തുടർന്ന് തെരുവുനാടകവും അരങ്ങേറി. സ്‌കൂൾ പാഠ്യപദ്ധതി ലഹരിയുടെ ദൂഷ്യത്തെ ചൂണ്ടിക്കാട്ടുന്നതാവണമെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് പറഞ്ഞു. വിദ്യാർത്ഥികളുടെ ലഹരി പഠനത്തോടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സോബി തോമസ്, വൈസ് പ്രിൻസിപ്പൽ ഫാ.മിജോ കുളംകുത്തിയിൽ, അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോർജ് വട്ടപ്പാറ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group