കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വാങ്ങലിനെ കുറിച്ചടക്കം പരാമർശമുള്ള എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി.
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നാല് മാസത്തേക്ക് കൂടി വിലക്ക് നീട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തെ രണ്ട് മാസത്തേക്ക് നടപടികള്‍ തടഞ്ഞ് അവധിക്കാല ബെഞ്ച് വേനലവധിക്ക് മുൻപ് ഉത്തരവിട്ടിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണൻ നാല് മാസത്തേക്ക് കൂടി ഉത്തരവ് നീട്ടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്‌എഫ്‌ഐഒ കുറ്റപത്രം പൊലീസ് റിപ്പോർട്ടല്ലെന്നും അതിനെ പരാതിയായി മാത്രം കണക്കാക്കണമെന്നും ആയിരുന്നു സിഎംആർഎല്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്ബോള്‍ കോടതിക്ക് എതിർകക്ഷിയെ കൂടി കേള്‍ക്കേണ്ടി വരും, എതിർകക്ഷികളെ കേള്‍ക്കാതെ തന്നെ സമൻസ് അയക്കുന്ന നടപടി നിയമവിരുദ്ധമാണ്, എസ്‌എഫ്‌ഐഒ റിപ്പോർട്ടിലെ ഉള്ളടക്കമല്ല സിഎംആർഎല്‍ ചോദ്യം ചെയ്തിരുന്നത്, സാങ്കേതിക പ്രശ്നങ്ങളാണ് ചോദ്യം ചെയ്തത്, എസ്‌എഫ്‌ഐഒ കുറ്റപത്രം പരാതിയായി മാത്രം കണക്കാക്കണം എന്നിങ്ങനെയായിരുന്നു സിഎംആർഎല്ലിൻ്റെ ഹർജിയിലെ ആവശ്യം.