play-sharp-fill
ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണ്‍ മാലയും മുദ്രാവാക്യം വിളിയും; വയനാട്ടിലെ  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ ജാമ്യം ലഭിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഗംഭീര വരവേല്‍പ്പ്

ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണ്‍ മാലയും മുദ്രാവാക്യം വിളിയും; വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ ജാമ്യം ലഭിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഗംഭീര വരവേല്‍പ്പ്

സ്വന്തം ലേഖകൻ

വയനാട്: രാഹുല്‍ ഗാന്ധിയുടെ എം പി യുടെ ഓഫീസ് ആക്രമിച്ച കേസില്‍ റീമാന്‍ഡിലായിരുന്ന 29 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് പുറത്ത് പ്രതികള്‍ക്ക് ഗംഭീര വരവേല്‍പ്പ്.

മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകള്‍ കൊണ്ടുള്ള മാല കഴുത്തില്‍ അണിയിച്ചുമാണ് ഇവരെ വരവേറ്റത്.
എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ദിവസങ്ങളായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

സംഭവം വിവാദമായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവരെ പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തില്‍ വരെ വിവാദമായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു.