video
play-sharp-fill

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; ശാസ്താംകോട്ട എസ്‌.ഐ കെ.എച്ച്‌ ഷാനവാസുമായി പരസ്യമായ കയ്യാങ്കളിയിൽ ഏർപ്പെട്ട് വിദ്യാർത്ഥികള്‍; അടിക്കാനാണെങ്കില്‍ എവിടെ കയറിയും അടിക്കുമെന്ന് ഭീഷണി ഉയർത്തി എസ്‌എഫ്‌ഐ നേതാക്കള്‍; അത്രക്ക് ധൈര്യമുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ കയറി അടിക്കാൻ എസ്‌.ഐ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവമാണ് ഒടുവില്‍ ശാസ്താംകോട്ട എസ്‌.ഐ കെ.എച്ച്‌ ഷാനവാസുമായി പരസ്യമായ കയ്യാങ്കളില്‍ കലാശിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൊഴി നല്‍കാൻ എത്തിയതായിരുന്നു എസ്‌എഫ്‌ഐക്കാര്‍

ഇതേ കേസില്‍ തന്നെ മറു പരാതിയുമായി കെ എസ് യു വിൻറെ യൂണിയൻ ചെയര്‍മാനും യൂണിറ്റ് സെക്രട്ടറിയുമെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിശദമായ അന്വഷണം നടത്തിയതിന് ശേഷം അറസ്റ്റ് ചെയ്യാമെന്ന് എസ്.ഐ ഷാനവാസ് നിലപാടെടുത്തു. എന്നാല്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐക്കാരും ശാഠ്യംപിടിച്ചതോടെ പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു.

പിന്നീട് വാക്കു തര്‍ക്കം കെ എസ് യു നേതാക്കളുടെ നേരെ നീളുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ അടിക്കാൻ തീരുമാനിച്ചാല്‍ എസ്.എഫ്.ഐക്കാര്‍ എവിടെ കയറിയും അടിക്കുമെന്ന് എസ്‌ഐയെ ഭീഷണിപെടുത്തി. ധൈര്യമുണ്ടെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ കയറി ഒന്ന് അടിച്ച്‌ നോക്ക് അപ്പോള്‍ കാണാമെന്ന് എസ്‌ഐയും പറഞ്ഞു.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുമെന്നും പോലീസ് സ്റ്റേഷൻറെ മുൻപിലെ സംഘര്‍ഷാവസ്ഥ തടയാനാണ് താൻ ശ്രമിച്ചതെന്നും പിന്നീട് എസ്‌ഐ ഷാനവാസ് പറഞ്ഞു. കോളേജിലെ സംഘര്‍ഷത്തില്‍ 10 കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.