തിരുവനന്തപുരം: എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേർന്നു. കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഗോകുല്‍.
സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരില്‍ ഗോകുലിനെ നേരത്തെ പാർട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി മാറിയതുമായി ബന്ധപ്പെട്ട് ഗോകുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17വർഷം സിപിഎമ്മിന്റെ ഭാഗമായിരുന്നുവെന്നും പാർട്ടിയില്‍ പെട്ടിതൂക്ക് രാഷ്ട്രീയമാണെന്നും ഗോകുല്‍ പ്രതികരിച്ചു.
എനിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചത് അങ്ങനെയല്ല.ഒരു പവർ സിൻഡിക്കേറ്റാണ് പാർട്ടിയെ നയിക്കുന്നത്. സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇടമില്ലാത്ത അവസ്ഥയാണ്. രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുല്‍ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മാറാത്തത് പലതും മാറുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. വികസിതകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയുളളൂവെന്ന് യുവാക്കള്‍ക്ക് അറിയാം, അതിന്റെ തെളിവാണ് ഗോകുലിന്റെ ബിജെപി പ്രവേശനം.
സിപഎമ്മിലും കോണ്‍ഗ്രസിലും രാജവാഴ്ചയാണ്. അതിന്റെ ഭാഗമായി അഴിമതിയും ദുർഭരണവും ഉണ്ടാകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.