പ്രകടനമായി എത്തി പൂട്ട് തകർത്ത് അകത്ത് കയറി; തിരുവല്ല കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു

പ്രകടനമായി എത്തി പൂട്ട് തകർത്ത് അകത്ത് കയറി; തിരുവല്ല കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു

സ്വന്തം ലേഖകൻ

തിരുവല്ല: തിരുവല്ല കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. പ്രകടനമായി എത്തിയ സംഘം പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു.

ഗാന്ധി ചിത്രമടക്കം ഓഫീസിലുണ്ടായിരുന്ന കസേരകളും ഉപകരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കോളേജുകളിലെ എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും ആക്രമണവും എന്ന ആരോപണമുണ്ട്. പോലീസിൻറെ സാന്നിധ്യത്തിലായിരുന്നു ആക്രമണം എന്നും വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.