എസ്‌എഫ്‌ഐ സമ്മേളനത്തിന് സര്‍ക്കാര്‍ സ്‌കൂളിന് അവധി; വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ് മാസ്റ്റര്‍; വ്യാപക പരാതി

Spread the love

കോഴിക്കോട്: എസ്‌എഫ്‌ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന് അവധി നല്‍കി അധികൃതര്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനാണ് അവധി നല്‍കിയത്.
അവധി നല്‍കിയ എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരമാണെന്ന് ഹെഡ് മാസ്റ്റര്‍ സുനില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഹെഡ് മാസ്റ്റര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി നല്‍കിയതെന്നും എല്‍ പി, യുപി വിഭാഗത്തിന് അവധി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കെ എസ് യു ഒരു സമരം നടത്തിയ ഘട്ടത്തില്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നില്ല. എന്നാല്‍ സമരക്കാര്‍ വന്ന് സ്‌കൂള്‍ ബല്ല് അടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്തിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും വിദ്യാര്‍ത്ഥി സംഘടനകളുമായി സഹകരിച്ചുകൂടേയെന്നാണ് തന്നോട് ചോദിച്ചതെന്നും ഹെഡ്മാസ്റ്റര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണ് വിശദീകരണം.