video
play-sharp-fill

പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര്  വിജയിച്ചവരുടെ പട്ടികയിൽ ; മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായയ ആര്‍ഷോയ്ക്കെതിരെ പരാതി; വിവാദമായതോടെ അന്വേഷണത്തിനൊരുങ്ങി കോളേജ് അധികൃതർ

പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര് വിജയിച്ചവരുടെ പട്ടികയിൽ ; മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായയ ആര്‍ഷോയ്ക്കെതിരെ പരാതി; വിവാദമായതോടെ അന്വേഷണത്തിനൊരുങ്ങി കോളേജ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. ആര്‍ഷോ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് വിവാദമായത്. മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.

ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്‌സ്‌റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ മാര്‍ക്ക്‌ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദമായതോടെ, സംഭവം പരിശോധിക്കുമെന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണിതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി.