play-sharp-fill
പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച്  ഡിഗ്രി വിദ്യാർത്ഥിയ്ക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം ; വിദ്യാർത്ഥിയെ മർദ്ദിച്ചത് 15 മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് : വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നും ആരോപണം

പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച്  ഡിഗ്രി വിദ്യാർത്ഥിയ്ക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം ; വിദ്യാർത്ഥിയെ മർദ്ദിച്ചത് 15 മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് : വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നും ആരോപണം

സ്വന്തം ലേഖകൻ

കൊച്ചി: എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്.

വെളളിയാഴ്ച രാത്രി എട്ട് മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ്.എസ് എഫ് ഐക്കാർ റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പ് വടി കൊണ്ട് റോബിന്റെ കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ലെന്നും റോബിൻ പറയുന്നു. എസ് എഫ് ഐ പ്രവർത്തകർക്ക് പുറമെ കോളേജിന് പുറത്തുനിന്നുളളവരും സംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്.

സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസിൽ പരാതി നൽകിയാൽ വേറെ കേസിൽ കുടുക്കുമെന്ന് പറഞ്ഞായിരുന്നു റാഗിംഗ് നടത്തിയതെന്നാണ് റോബിന്റെ സുഹൃത്ത് പറയുന്നു.