play-sharp-fill
എസ് എഫ് ഐയിൽ ക്രിമിനലുകൾ നുഴഞ്ഞുകയറിയിരിക്കുന്നു: ഉമ്മൻചാണ്ടി

എസ് എഫ് ഐയിൽ ക്രിമിനലുകൾ നുഴഞ്ഞുകയറിയിരിക്കുന്നു: ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എഫ്.ഐ യിൽ ക്രിമിനലുകൾ നുഴഞ്ഞുകയറി ആ സംഘടനയെ കീഴടക്കിയിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി. ഇവർ കേരളത്തിലെ ക്യാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിൽ ഒന്ന് മാത്രമാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ പന്ത്രണ്ട് വർഷമായി പഠിക്കുന്നവർ വരെ ഉണ്ട്. ഇത്രയും കാലം റീ അഡ്മിഷൻ എടുത്ത് ക്യാമ്പസിൽ തുടരുന്നത് സിപിഎം ന്റെ സ്വാധീനത്തിൽ മാത്രമാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പ്രിൻസിപ്പലും വൈസ് ചാൻസലറും മറുപടി പറയണം. സിപിഎം ഗുണ്ടായിസം നടത്താനായി എസ്.എഫ്.ഐയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റി കുമാരനല്ലൂരിൽ നടത്തിയ ദ്വിദിന പഠനക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറിമാരായ പി എ സലിം, നാട്ടകം സുരേഷ്, എൻ എസ് ഹരിചന്ദ്രൻ, ഷിൻസ് പീറ്റർ, ജോബിൻ ജേക്കബ്, സുബിൻ മാത്യു, ബിബിൻ രാജ്, വൈശാഖ് പി കെ, ഡെന്നിസ് ജോസഫ്, യശ്വന്ത് സി നായർ, സച്ചിൻ മാത്യു, അഭിരാം എ, ആൽഫിൻ ജോർജ്, അരുൺ ജോസഫ്, സ്റ്റെനി എസ് വി, ജിഷ്ണു ഗോവിന്ദ്, ബിബിൻ വര്ഗീസ്, അശ്വിൻ സി മോട്ടി തുടങ്ങിയവർ പ്രസംഗിച്ചു