
സ്വന്തം ലേഖിക
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ കോണ്‍ഗ്രസ്- സിപിഎം ബന്ധം വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
സംഭവത്തില്‍ പോലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത് കോണ്‍ഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിന്‍സിപ്പാലാണ്. ഇതില്‍ നിന്നും സംഭവത്തിലെ കോണ്‍ഗ്രസ്- സിപിഎം ബന്ധം വ്യക്തമാണ്.
പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് സുരേന്ദ്രന് പറഞ്ഞു.



