
ഇത് ചരിത്ര മുന്നേറ്റം…! എംജി സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ 129 ല്‍ 112 ലും എസ്‌എഫ്‌ഐ; കോട്ടയം ജില്ലയിൽ 38ല്‍ 36 കോളേജുകളിലും ഇനി എസ്‌എഫ്‌ഐ യൂണിയൻ നയിക്കും
സ്വന്തം ലേഖിക
കൊച്ചി: എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് ചരിത്ര മുന്നേറ്റം.
സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളില്‍ 112 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. എറണാകുളം ജില്ലയില്‍ 46 ല്‍ 37ഉം, കോട്ടയം 38 ല്‍ 36ഉം, ഇടുക്കി 27ല്‍ 22ഉം, ആലപ്പുഴയില്‍ 1ല്‍ 1ഉം, പത്തനംതിട്ട 17 ല്‍ 16ഉം കോളേജുകളില്‍ എസ്‌എഫ്‌ഐ യൂണിയൻ നയിക്കും.
“അരാഷ്ട്രീയതയ്ക്കെതിരെ സര്‍ഗാത്മക രാഷ്ട്രീയം, വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങള്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാധ്യമങ്ങളും വലതുപക്ഷ സംഘടനകളും എസ്‌എഫ്‌ഐക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തിയ എറണാകുളം മഹാരാജാസ് കോളേജില്‍ വൻ ഭൂരിപക്ഷത്തില്‍ എസ്‌എഫ്‌ഐ വിജയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്സ് കൊതവറ, തലയോലപ്പറമ്ബ് ഡിബി കോളേജ്, കീഴൂര്‍ ഡിബി കോളേജ്, ഐഎച്ച്‌ആര്‍ഡി ഞീഴൂര്‍, ദേവമാത കോളേജ്, സിഎസ്‌ഐ ലോ കോളേജ്, സ്റ്റാറ്റ്സ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്‌എംഇ ഗാന്ധിനഗര്‍ കോളേജ്, ഐസിജെ പുല്ലരിക്കുന്ന്, ടീച്ചര്‍ എഡ്യൂക്കേഷൻ കുടമാളൂര്‍, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂര്‍, ടീച്ചര്‍ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, എംഇഎസ് ഈരാറ്റുപേട്ട, സെന്റ് ജോര്‍ജ് അരുവിത്തറ, ഹെൻറി ബേക്കര്‍ കോളേജ് മേലുകാവ്, എംഇഎസ് എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയല്‍, ഐഎച്ച്‌ആര്‍ഡി കാഞ്ഞിരപ്പള്ളി, എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ്വിആര്‍ എൻഎസ്‌എസ് വാഴൂര്‍, പിജിഎം കോളേജ്, സെന്റ് മേരിസ് കോളേജ് മണര്‍കാട്, എസ്‌എൻ കോളേജ് ചാന്നാനിക്കാട്, ഐഎച്ച്‌ആര്‍ഡി പുതുപ്പള്ളി, കെ ജി കോളേജ് പാമ്പാടി, എംഇഎസ് കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, സിഎംഎസ് കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ്‌എൻ കോളേജ് കുമരകം, എൻഎസ്‌എസ് കോളേജ് ചങ്ങനാശ്ശേരി, പിാര്‍ഡിഎസ് കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എസ്‌എഫ്‌ഐ യൂണിയൻ നേടി.