“ചെലയ്ക്കല്ലെന്ന് ഭീഷണി; കൈ പിടിച്ചുതിരിച്ച ശേഷം അരി തട്ടി മറിച്ചു”; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്കിനിടെ അമ്മയാകാന്‍ പ്രായമുള്ള പാചക തൊഴിലാളിക്ക് നേരേ കയ്യേറ്റം; അതിക്രമം സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെ; ഡിവൈഎഫ്‌ഐ വനിതാ നേതാവ് അക്ഷയ മനോജിനെതിരെ കേസ്…!

Spread the love

കണ്ണൂര്‍: പണിമുടക്കിനും പഠിപ്പുമുടക്കിനും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ദുരവസ്ഥ.

ദേശീയ പണിമുടക്കിന് സ്‌കൂളുകളില്‍ അദ്ധ്യാപകരെ പൂട്ടിയിടുക, റവന്യു ഓഫീസില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുക, ബലമായി പൂട്ടുക, വാഹനങ്ങള്‍ തടയുക തുടങ്ങിയ അഭ്യാസങ്ങള്‍ കണ്ടു. വീഡിയോകള്‍ സാമുഹിക മാധ്യമങ്ങളില്‍ സുലഭമാണ്. അതുപോലെ തന്നെ വ്യാഴാഴ്ച എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്കിന്റെ പേരില്‍ കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചക തൊഴിലാളി വസന്തയ്ക്ക് നേരേ നടന്ന അതിക്രമം നാട്ടുകാരെ ഞെട്ടിച്ചു.

കാരണം അമ്മയാകാന്‍ പ്രായമുളള വയോധികയെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് കയ്യേറ്റം ചെയ്തത്. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേ പേരാവൂര്‍ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. ഉച്ചഭക്ഷണം തയ്യാറാക്കിയാല്‍ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയില്‍ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ”പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.” വസന്ത പറഞ്ഞു.
തന്റെ കൈ പിടിച്ച്‌ തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു.