
കൊട്ടിക്കലാശം അവസാനിച്ചത് കൂട്ടത്തല്ലിൽ..! എസ്ഡി കോളേജില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; സംഘട്ടനത്തില്‍ പെണ്‍കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
ആലപ്പുഴ: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കൊട്ടികലാശത്തിനിടയിൽ ആലപ്പുഴ എസ്ഡി കോളേജില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പെണ്‍കുട്ടികളടക്കം 6 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രണ്ട് ചേരിയിലാണ് എസ്‌എഫ്‌ഐയും എഐഎസ്‌എഫും മത്സരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ ഇരുവിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ മനഃപൂര്‍വം ആക്രമിക്കുകയിരുന്നു എന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചാരണത്തില്‍ തങ്ങള്‍ക്ക് മേല്‍കൈ ഉണ്ടെന്ന് വ്യക്തമായതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് എഐഎസ്‌എഫ് പറയുന്നത്. മൂന്ന് എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിനിടെ ഒരു സംഘടനകളുടെയും ഭാഗമല്ലാത്ത തന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഒരു വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ സൗത്ത് പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.