
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചാരണം; ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവർ ഇപ്പോള്‍ സമരം ചെയ്യുന്നു; സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയ്ക്ക് സെസ് ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്ത് ഇന്ധനവില തരാതരം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇപ്പോള്‍ പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെസ് ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യം സഭയില്‍ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന സമര കോലാഹലങ്ങള്‍ ജനം മുഖവിലയ്ക്ക് എടുക്കില്ല.
ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ കൃത്യമായ മറുപടി നിയമസഭയില്‍ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Third Eye News Live
0