video
play-sharp-fill
പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ അനാശാസ്യക്കാരുടെ ഗുണ്ടായിസവും പിടിച്ചുപറിയും; കെഎസ്ആര്‍ടി സ്റ്റാന്‍ഡിലും പരിസരത്തും ഇടനിലക്കാരായി മുറിമലയാളം പറയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍; നടുറോഡിലെ തുക ഉറപ്പിക്കല്‍ മൂലം പൊല്ലാപ്പിലാകുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍

പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ അനാശാസ്യക്കാരുടെ ഗുണ്ടായിസവും പിടിച്ചുപറിയും; കെഎസ്ആര്‍ടി സ്റ്റാന്‍ഡിലും പരിസരത്തും ഇടനിലക്കാരായി മുറിമലയാളം പറയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍; നടുറോഡിലെ തുക ഉറപ്പിക്കല്‍ മൂലം പൊല്ലാപ്പിലാകുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും പരിസരവും ലൈംഗിക തൊഴിലാളികളുടെ താവളമാണെന്നത് പരസ്യമായ രഹസ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സന്ധ്യക്ക് ശേഷവും ഇരുളിന്റെ മറപറ്റിയും ആയിരുന്നു ലൈംഗിക തൊഴിലാളികളും തേടിയെത്തുന്നവരും തമ്മിലുള്ള വാക്കുറപ്പിക്കല്‍ നടന്നിരുന്നത്. എന്നാലിപ്പോള്‍ രാവിലെ മുതല്‍ ലൈംഗിക തൊഴിലാളികളുടെ താവളമായി മാറിയിരിക്കുകയാണ് കോട്ടയം നഗരം.

കെഎസ്ആര്‍ടി സ്റ്റാന്‍ഡും പരിസരവും, തിയേറ്റര്‍ റോഡ്, അനശ്വര തിയേറ്ററിന് സമീപമുള്ള ഇടവഴികള്‍, തിരുനക്കര തുടങ്ങിയ ഇടങ്ങളാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളം. കൂട്ടമായോ ഒറ്റയ്‌ക്കോ ‘കസ്റ്റമേഴ്‌സി’നെ കാത്ത് നില്‍ക്കുന്ന ഇവരുടെ പക്കലേക്ക് എത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 രൂപയെങ്കിലും തരണമെന്ന് ആവശ്യപ്പെടുന്ന ലൈംഗിക തൊഴിലാളികളോട് അമ്പതോ നൂറോ നല്‍കി കൂടെ വരാന്‍ ആവശ്യപ്പെടുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികളില്‍ അധികവും. തുകയിലുള്ള ഏറ്റക്കുറച്ചില്‍ അനുസരിച്ച് വാക്കേറ്റവും കയ്യാങ്കാളിയും വരെ നടുറോഡില്‍ അരങ്ങേറുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടുറോഡില്‍ നടന്ന വാക്ക് തര്‍ക്കത്തിനിടയില്‍പ്പെട്ട കുടുംബം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരുടെ ഉച്ചത്തിലുള്ള വിലപേശലില്‍ വലയുന്നത് വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. പൊലീസിന്റെ നിരീക്ഷണം നഗരത്തില്‍ എപ്പോഴും ഉണ്ടെങ്കിലും, നിയമപാലകരുടെ നിഴല്‍ കണ്ടാല്‍ ഈ സാമൂഹ്യ വിരുദ്ധര്‍ പൊടുന്നനെ തടിതപ്പും. നടപ്പാതകളില്‍ ഉള്‍പ്പെടെ ആധിപത്യം സ്ഥാപിക്കുന്ന ഇവരുടെ അഴിഞ്ഞാട്ടം, പൊലീസ് പല തവണ താക്കീത് നല്‍കിയിട്ടും മാറ്റമില്ലാതെ തുടരുകയാണ്.