video
play-sharp-fill
ആറ്‌ വയസുകാരിക്ക് പീഡനം : പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു ; പ്രതികൾ ഒളിവിൽ

ആറ്‌ വയസുകാരിക്ക് പീഡനം : പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു ; പ്രതികൾ ഒളിവിൽ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരേ പൊലീസ് കേസെടുത്തു . മൂവാറ്റുപുഴ വാളകത്താണ് കേസിനാസ്പദമായ സംഭവം നടന്നത് .

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് . മജിസ്‌ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ശേഷം ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിനു പിന്നിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.