പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു ; 52 കാരിയെ 20 കൊല്ലം കഠിനതടവിന് വിധിച്ച് കോടതി
കോഴിക്കോട്: പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സ്ത്രീക്ക് 20 കൊല്ലം കഠിനതടവ് വിധിച്ച് കോടതി. മീഞ്ചന്ത അരയൻ തോപ്പിൽ ജയശ്രീ(52) നെയാണ് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 55,000 രൂപ പിഴയും പ്രതി അടക്കണം.
കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്.അമ്പിളിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലം അനുഭവിച്ചാൽ മതി.
പിഴ സംഖ്യയിൽ നിന്ന് 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0