
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബവാനയിൽ ലഹരി മൂത്ത് നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 25 കാരൻ അറസ്റ്റിൽ. ബവാന സ്വദേശിയായ റിസ്വാനെ (25) യാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 3 ന് വൈകുന്നേരം അഞ്ചരയോടെ പൊലീസിന് അതിക്രമത്തെ കുറിച്ച് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തം വാർന്ന് ഒഴുകുന്നതും കുട്ടി കരയുന്നതും കണ്ടെത്തി. വൈദ്യപരിശോധന നടത്താനായി ഉടൻ തന്നെ എസ്‌ആർഎച്ച്‌സി ആശുപത്രിയിലേക്ക് മാറ്റുകയും തുടർ ചികിത്സയ്ക്കായി ബിഎസ്‌എ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.
ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയും പ്രസക്തമായ സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് അനാലിസിസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണം, പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



