പത്തനംതിട്ടയിൽ കായിക താരം പീഡനത്തിനിരയായ സംഭവം: ആദ്യം ആൺ സുഹൃത്ത് പീഡിപ്പിച്ചു; പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറി; കേസിൽ ഇന്ന് ഒൻപത് പേർ കൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി; നാളെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് റിപ്പോർട്ട്

Spread the love

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെയാണ് ഒൻപത് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥിയും ഉൾപ്പെടുന്നു. മത്സ്യ കച്ചവടം നടത്തുന്ന സഹോദരങ്ങളും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നാളെ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പത്തനംതിട്ട പോക്സോ കേസിൽ ഇലവുംതിട്ട സ്റ്റേഷനിൽ ഇന്നലെ അറസ്റ്റിലായവർ സുബിൻ ( 24), വികെ വിനീത് (30) കെ അനന്തു (21) എസ് സന്ദീപ് (30) സുധി (24) അച്ചു ആനന്ദ് (21) എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപട്ടികയിലുള്ള സുധി മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്. പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ ഷംനാദ് ( 20) അഫ്സൽ ( 21) ആഷിക് (20 ) നിതിൻ പ്രസാദ് (21) അഭിനവ് (18) കാർത്തിക (18 ) എന്നിവരാണ്. പ്രതി പട്ടികയിൽ ഒരു 17 കാരനും ഉണ്ട്.

ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെ പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തി. 2019 മുതൽ പീഡനം ആരംഭിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം.

മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി.