video
play-sharp-fill

മുൻ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മുൻ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

മലപ്പുറം : മുൻ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുൻപരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു.

ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടർന്നു. ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച്‌ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവർഷം മുമ്ബ് യുവതിയും ജോലി ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു സംഭവത്തില്‍ ബലാത്സംഗ കേസ് എടുത്തതിനെ തുടർന്ന് മുങ്ങിയ പ്രതിയെ മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജുവാണ് അറസ്റ്റിലായത്. നാലു മാസം മുൻപാണ് ലിജുവിനെതിരെ ഇലവുംതിട്ട പൊലീസ് കേസെടുത്തത്. അന്ന് മുങ്ങിയ പ്രതിയെ പിന്നീട് പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി കോട്ട എന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ലിജുവിനെ ആറന്മുള പൊലീസ് കസ്റ്റിഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ബലാത്സംഗ കേസ് പ്രതിയാണെന്ന് മനസ്സിലായത്. കേസ് എടുത്ത് മാസങ്ങള്‍ കഴിഞ്ഞും പ്രതിയെ പിടികൂടാത്തതില്‍ ഇലവുംതിട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി മറ്റൊരു സ്റ്റേഷൻ പരിധിയില്‍ ഇയാള്‍ പിടിയിലായത്.