വീട്ടിൽ അതിക്രമിച്ച് കയറി 14കാരിയെ പല തവണ ലൈംഗികാതിക്രമത്തിനിരയാക്കി; കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ

Spread the love

മലപ്പുറം: മലപ്പുറം വണ്ടൂരിൽ 14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അൽഅമീനെയാണ് (36) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

2020 ഒക്ടോബര്‍ 09, നവംബര്‍ 13 എന്നീ രണ്ട് ദിവസങ്ങളിലാണ് പ്രതി കുറ്റകൃത്യം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ ശിക്ഷാവിധിക്കായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.