play-sharp-fill
യുവനടിയെ ആക്രമിച്ച കേസ് ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു

യുവനടിയെ ആക്രമിച്ച കേസ് ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയിൽ വിടുതൽ ഹർജി നൽകി. നടിയെ അക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജി. ഹർജിയിൽ 31ന് കോടതി വാദം കേൾക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിക്കുന്നു. അതിനാൽ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. പത്ത് പ്രതികളിൽ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. ദൃശ്യങ്ങൾ കണ്ടതിനു ശേഷമുള്ള വിദഗ്ദാഭിപ്രായമനുസരിച്ചാണ് ദിലീപ് ഹർജി സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.