വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ ; യുവതിയെ പീഡിപ്പിച്ചത് സഹായ വാഗ്ദാനവുമായി എത്തിയ ബസ് കണ്ടക്ടർമാർ
സ്വന്തം ലേഖകൻ
കണ്ണൂർ: പയ്യോളിയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങിയിറങ്ങി ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി കണ്ണൂരിലെത്തിയ 26കാരിയെയാണ് പറശിനിക്കടവിലെ തീരം ടൂറിസ്റ്റ് ഹോമിൽ കൊണ്ടുവന്ന് ബസ് കണ്ടക്ടർമാർ പീഡിപ്പിച്ചത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസിൽ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂർ ബസ്റ്റാന്റിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയക്ക് സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ തീരം ലോഡ്ജിൽ കൊണ്ടുവന്ന് രാത്രിയിൽ പീഡിപ്പിച്ചതായാണ് പരാതി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
പരാതിയിൽ അന്വേഷണമാരംഭിച്ച പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടർമാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.