ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു ; മനഃസാക്ഷി മരവിപ്പിക്കുന്ന സംഭവം കൊല്ലത്ത്
സ്വന്തം ലേഖകൻ
കൊല്ലം : കുണ്ടറയിൽ ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു. ലൈംഗീക പീഡനത്തെ തുടർന്ന് കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. നേപ്പാൾ സ്വദേശിനിയുടെ മകളെയാണ് ബീഹാർ സ്വദേശിയായ രണ്ടാനച്ഛൻ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപാണ് നേപ്പാൾ സ്വദേശിനിയും, മകളും ബീഹാർ സ്വദേശിയുമായി താമസം ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുത്തിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെതിരെ കുണ്ടറ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിനാൽ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നതായി പൊലീസ് പറയുന്നു