പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലാക്കി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കഞ്ചാവ് നൽകി പീഡിപ്പിക്കാൻ ശ്രമം ; കൊടുങ്ങല്ലൂരിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറിയാട് സ്വദേശി കല്ലുങ്ങൽ ഷമീറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലാക്കി തരാം എന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കഞ്ചാവ് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.

എന്നാൽ പീഡനശ്രമം എതിർത്ത പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിലുണ്ട്. പെൺകുട്ടിയെ കാണാതായി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥെന്റ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെന്റ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജെന്റ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ല സൈബർ സെല്ലിെന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അന്തിക്കാട് താന്യം ഭാഗത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തിൽ എസ്.ഐ ഇ.ആർ. ബൈജു, കശ്വാപ്, എ.എസ്.ഐമാരായ സുനിൽ കുമാർ, പ്രദീപ്, എസ്.സി.പിമാരായ അസ്മാബി, ഗോപകുമാർ, ചഞ്ചൽ എന്നിവർ ഉണ്ടായിരുന്നു.