video
play-sharp-fill

സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിന് ഇരയാക്കിയത് അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെ

സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിന് ഇരയാക്കിയത് അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂത്ത സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം വണ്ടിത്തടം സ്വദേശികളാണ് പൊലീസ് പിടിയിലായത്.

സഹോദരന്റെ മക്കളായ അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇവർ ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് ഇവരെ പൊലീസ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. അധ്യാപികയായി ജോലി ചെയ്യുകയാണ് ഇവരുടെ അമ്മ.

ഇവർ ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളെ ഭർത്താവിന്റെ അനുജന്മാരുടെ വീട്ടിൽ ഏൽപ്പിച്ചാണ് പോകുന്നത്. ഈ സമയത്ത് കുട്ടികളെ ഇവർ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.