video
play-sharp-fill

അച്ഛനും അമ്മയും വിറകിനായി പോയി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് ക്രൂരപീഡനത്തിനിരയായ സംസാര ശേഷിയില്ലാത്തെ മകളെ ; അവശനിലയിലായ  എട്ടുവയസുകാരി ആശുപത്രിയിൽ : സംഭവം അമ്പലവയലിൽ

അച്ഛനും അമ്മയും വിറകിനായി പോയി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് ക്രൂരപീഡനത്തിനിരയായ സംസാര ശേഷിയില്ലാത്തെ മകളെ ; അവശനിലയിലായ എട്ടുവയസുകാരി ആശുപത്രിയിൽ : സംഭവം അമ്പലവയലിൽ

Spread the love

സ്വന്തം ലേഖകൻ

അമ്പലവയൽ: അച്ഛനും അമ്മയും വിറക് പെറുക്കാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് സംസാര ശേഷിയില്ലാത്ത മകളെ ക്രൂരപീഡനത്തിനിരയായി കിടക്കുന്നത്. ക്രൂരപീഡനത്തെ തുടർന്ന് ചോര വാർന്ന് അവശനിലയിലായ എട്ടുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരിമുണ്ട ആദിവാസി കോളനിയിലാണ് സംഭവം. ക്രൂരപീഡനത്തെ തുടർന്ന് അവശനിലയിലായ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ വച്ച് തുടർന്ന് പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

നിയമപ്രകാരവും ബലാൽസംഗത്തിനും പൊലീസ് കേസെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് നീരീക്ഷണത്തിലുണ്ടെന്നാണ് സൂചന.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.