കണ്ണൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം വീട്ടിൽ തിരികെ എത്തിച്ച സംഭവം : പ്രതികളായ മൂന്ന് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 22കാരിയെ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ കണ്ണൂർ ചെങ്ങള സ്വദേശിയായ സിയാദ്, അബൂബക്കർ, ബാഷ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ സിയാദ്, അബൂബക്കർ എന്നിവർ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. പിടിയിലായ ബാഷ വ്യാപാരിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ പെൺകുട്ടിയെ വിജനമായ പ്രദേശത്ത് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്.
പീഡിപ്പിച്ചതിന് ശേഷം പ്രതികളിലൊരാളായ സിയാദ് രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.രാത്രിയായിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും അന്വേഷണത്തിന് വീട്ടിലെത്തുകയായിരുന്നു.
ഈ സമയത്താണ് പ്രതികളിലൊരാളായ സിയാദ് പെൺകുട്ടിയെ വീട്ടിൽ എത്തിച്ചത്. പൊലീസ് ഉള്ളത് അറിയാതെ പെൺകുട്ടിയുമായെത്തിയ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രതികൾ ബലമായി മദ്യം കഴിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.