video
play-sharp-fill

പരിയാരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം : അമ്മയും ബന്ധുവും അറസ്റ്റിൽ ; മാതാവിനെതിരെ കേസെടുത്തിരിക്കുന്നത് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചന്നും ആരോപിച്ച്

പരിയാരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം : അമ്മയും ബന്ധുവും അറസ്റ്റിൽ ; മാതാവിനെതിരെ കേസെടുത്തിരിക്കുന്നത് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചന്നും ആരോപിച്ച്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പരിയാരത്ത് സഹോദരിമാരായ പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കൗൺസിലിങ്ങിന് ഇടയിലാണത് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾ തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 28നാണ് കുട്ടികൾ ഇവരുടെ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. വീട്ടിലെ നിത്യസന്ദർശകനായി എത്തിയിരുന്ന ബന്ധു അമ്മ ഇല്ലാത്ത സമയത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ ഇതിനുമുൻപും കുട്ടികൾ ഇയാളിൽ നിന്നും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടികളുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

കുട്ടികൾ ബന്ധു പീഡിപ്പിക്കുന്നുണ്ടെന്ന അറിവ് ഉണ്ടായിട്ടും അമ്മ വിഷയം മറച്ചു പിടിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംഭവം പുറംലോകം അറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവിൽ പോയിരുന്നു.

പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.