video
play-sharp-fill
ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പൊലീസ് പിടിയിൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പൊലീസ് പിടിയിൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

സ്വന്തം ലേഖകൻ

ഇടുക്കി : നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചപ്രതി അറസ്റ്റിൽ. നരിയമ്പാറ സ്വദേശിയായ മനു മനോജാണ് പൊലീസ് പിടിയിലായത്.

നരിയന്രാറ സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഇതേ തുടർന്ന് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടർന്ന് പെൺകുട്ടി ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ തുടർന്ന ബന്ധുക്കൾ അയൽവാസിയായ യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രതിക്കെതിരെ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് പ്രതി യുവാവ് ഒളിവിൽ പോവുകയും ചെയ്തിരകുന്നു.

ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.