play-sharp-fill
അമ്മയാണ് സാറെ, കള്ളക്കേസാണ്…! ചേട്ടനെകൊണ്ട് വാപ്പച്ചി അടിച്ചു പറയിപ്പിച്ചതാണെന്ന്  ഇളയ മകന്റെ മൊഴി ; കൗമാരക്കാരനെ അമ്മ പീഡിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നിൽ പൊലീസിലെ ചിലരുടെ തിരക്കഥയെന്ന് സൂചന

അമ്മയാണ് സാറെ, കള്ളക്കേസാണ്…! ചേട്ടനെകൊണ്ട് വാപ്പച്ചി അടിച്ചു പറയിപ്പിച്ചതാണെന്ന് ഇളയ മകന്റെ മൊഴി ; കൗമാരക്കാരനെ അമ്മ പീഡിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നിൽ പൊലീസിലെ ചിലരുടെ തിരക്കഥയെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളക്കരയെ ഒരുപാട് ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 14 വയസുള്ള മകനെ പീഡിപ്പിച്ച അമ്മ അറസ്റ്റിലെന്നത്. പിന്നീട് ഈ വാർത്തയ്ക്ക് പിന്നാലെ ഇതുമായി നിരവധി വാർത്തകളും പുറത്ത് വന്നിരുന്നു.

എന്നാൽ ഏറെ ഞെട്ടിച്ച ഈ വാർത്തയ്ക്ക് പിന്നിൽ പൊലീസിലെ ചില ഉന്നതരുമുൾപ്പെട്ട തിരക്കഥയെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭർത്താവിന്റെ രണ്ടാം വിവാഹം എതിർത്തതിന്റെ പേരിലുള്ള കള്ളക്കേസെന്ന യുവതിയുടെ മാതാപിതാക്കളുടെ ആരോപണവും ചേട്ടനെക്കൊണ്ട് വാപ്പച്ചി അടിച്ചു പറയിച്ചതാണെന്ന ഇളയ മകന്റെ മൊഴിയും പൊലീസിനെ ഇപ്പോൾ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തനിക്കെതിരേ പരാതി നൽകിയ ഭാര്യയെ കുരുക്കാനായി ഭർത്താവ് മകനെ ഉപയോഗിച്ചതാണെന്ന സംശയവും ബലപ്പെടുകയാണ്. പരാതിക്കാരിയായി തന്റെ പേര് എഴുതിയ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) തെറ്റാണെന്ന ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷ എൻ. സുനന്ദയുടെ വെളിപ്പെടുത്തലും ഒപ്പം കുടുംബവഴക്കിന് പിന്നാലെ പീഡനപരാതി ഉയർന്നപ്പോൾ ജാഗ്രത കാണിക്കേണ്ടിയിരുന്നവെന്ന സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും പൊലീസിന് കുരുക്കായി മാറിയിരിക്കുകയാണ്.

വിവാഹബന്ധം വേർപെടുത്താതെ ഭർത്താവ് മറ്റൊരു യുവതിക്കൊപ്പം ജീവിക്കുകയാണെന്നു യുവതി പോലീസിനു പരാതി നൽകിയിരുന്നു. ജീവനാംശം ആവശ്യപ്പെട്ടതോടെ ഒരു അഭിഭാഷകന്റെ സഹായത്തോടെ തിരക്കഥ മെനഞ്ഞെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥർ മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ കുടുക്കാനുള്ള ഗുരുതര ആരോപണത്തിനായി 14 വയസുള്ള മകനെ കരുവാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. മകനെ പീഡിപ്പിച്ചെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവതി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.

കേസിൽ പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയിട്ടു്ണ്ട്. അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നാളെ ജാമ്യാപേക്ഷ നൽകും.മൂന്നു വർഷമായി ഇവർ വേർപിരിഞ്ഞാണു കഴിയുന്നത്. അതിനിടെ, വിവാഹമോചനം നേടാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചു. രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളെയും ഭർത്താവ് വിദേശത്തേക്കു കൊണ്ടുപോയി. അവിടെവച്ച് മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണു വർഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണു പരാതി.