വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ ; ഭീഷണിപ്പെടുത്തി സംഘം തട്ടിയത് നാലര ലക്ഷം രൂപ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ : കൈനകരിയിൽ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ അഞ്ച് പേർ പൊലീസ് പിടിയിൽ. നഗ്‌ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് സംഘം വീട്ടമ്മയിൽ നിന്നും പണം തട്ടിയത്.

കേസിൽ മലയാലപ്പുഴ എബനേസർ വീട്ടിൽ പ്രിൻസ് ജോൺ (28), പത്തനംതിട്ട സ്വദേശികളായ അഖിൽ (25), സുജിത്ത് (21), സുബിൻ (20), മഹേഷ് (20) എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ രതീഷുമായി ഫോൺ വഴി വീട്ടമ്മ പരിചയത്തിലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രതീഷ് വീട്ടമ്മയെ കുമളിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നു പറഞ്ഞു നാലര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഒന്നാം പ്രതിയായ രതീഷ് മോഹൻ ഇപ്പോൾ മറ്റൊരു കേസിൽപെട്ട് ജയിലിലാണ്. രതീഷ് ജയിലിൽ ആയ സമയത്ത് രതീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രിൻസ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശമനുസരിച്ച് പ്രിൻസിനെ യുവതി വിളിച്ചു വരുത്തുകയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം വാഹനത്തിൽ എത്തിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ