video
play-sharp-fill

ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Spread the love

 

തൃശ്ശൂർ : ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ (30) ആണ് പൊലീസ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ.്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റുചെയ്തത്.

വരന്തരപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സമയത്ത് പ്രബിൻ മൂന്നുവർഷം മുമ്പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. ഭർത്താവ് വിദേശത്തായിരുന്ന വീട്ടമ്മ സ്ഥിരമായി പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. ഒരു വർഷം മുമ്പ്് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുന്നവഴി വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ പ്രബിൻ സ്വന്തം വീട്ടിലെത്തിക്കുകയും ഭീഷണിപ്പെടുത്തി നഗ്നയാക്കി ഫോട്ടോയും വീഡിയോയും പകർത്തുകയുമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ പലവട്ടം ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

പിന്നീട് ഒരിക്കൽ ഇയാൾ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ കരഞ്ഞുകൊണ്ട് വന്ന കുട്ടിയെ ഇയാൾ പിടിച്ചു തള്ളുകയും ചുമരിലിടിച്ച് കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുവതിയുടെ മൊഴിയിൽ പ്രബിന്റെ പേരിൽ ബാലപീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്ന് ഭർത്താവ് അയയ്ക്കുന്ന പണം ഇയാൾ ബലമായി എടുക്കാൻ തുടങ്ങിയതോടെ യുവതി വരന്തരപ്പിള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം വാഴക്കാലായിൽ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പ്രതി, യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു