video
play-sharp-fill
വയറുവീർത്തപ്പോൾ മാതാപിതാക്കളെ അറിയിച്ചത് ഗ്യാസ്ട്രബിളെന്ന് ; ഒടുവിൽ പ്രസവം കഴിഞ്ഞപ്പോൾ പുറത്തുവന്നത് വിവാഹ വാഗ്ദാനം നൽകി കാമുകൻ നടത്തിയ ലൈംഗീക പീഡനം : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

വയറുവീർത്തപ്പോൾ മാതാപിതാക്കളെ അറിയിച്ചത് ഗ്യാസ്ട്രബിളെന്ന് ; ഒടുവിൽ പ്രസവം കഴിഞ്ഞപ്പോൾ പുറത്തുവന്നത് വിവാഹ വാഗ്ദാനം നൽകി കാമുകൻ നടത്തിയ ലൈംഗീക പീഡനം : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി : സാധാരണയിൽ കവിഞ്ഞ് വയർ വീർത്തപ്പോൾ വിദ്യാർത്ഥിനിയായ മകൾ മാതാപിതാക്കളെ അറിയിച്ചത് ഗ്യാസ്ട്രബിൾ ആണെന്ന്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ പുറത്തുവന്നത് വിവാഹ വാഗ്ദാനം നൽകി കാമുകൻ നടത്തിയ ലൈംഗീക പീഡനം.

ഈ മാസം എട്ടിനായിരുന്നു പെൺകുട്ടി പ്രസവവിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുതോണി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹപാഠി ചെറുതോണി സ്വദേശി നൈനുകുന്നേൽ അബ്ദുൾസമദാ(20)ണ് താൻ ജന്മം നൽകിയ കുഞ്ഞിന്റെ പിതാവെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം അബ്ദുൾസമദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഒരുമിച്ചുള്ള പഠനത്തിന്റെ ആദ്യകാലത്താണ് അടുപ്പം തുടങ്ങിയതെന്നും പെൺകുട്ടിയെ താൻ വിവാഹം കഴിക്കാൻ ഒരുക്കമായിരുന്നെന്നും എന്നാൽ സമുദായക്കാരായതിനാൽ വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് രഹസ്യമാക്കി വയ്ക്കുകയായിരുന്നെന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

ഗർഭിണിയായ വിവരം പെൺകുട്ടി അബ്ദുൾസമദിനെ അറിയിച്ചിരിക്കുകയായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാൻ ഇയാൾ പെൺകുട്ടിയെ ഉപദേശിക്കുകയായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

പോളിടെക്‌നിക്കിൽ പഠിക്കുമ്‌ബോൾ ആയിരുന്നു പീഡനം.ഇടുക്കി എസ്എച്ച്ഒ ബി. ജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.