video
play-sharp-fill
കോവിഡ് കാല പീഡനത്തിൽ വീണ്ടും നാണംകെട്ട് പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ താൽക്കാലിക ജീവനക്കാരൻ കടന്നുപിടിച്ചു ; യുവാവ് പൊലീസ് പിടിയിൽ

കോവിഡ് കാല പീഡനത്തിൽ വീണ്ടും നാണംകെട്ട് പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ താൽക്കാലിക ജീവനക്കാരൻ കടന്നുപിടിച്ചു ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് കാലത്ത് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെ പേരിൽ പത്തനംതിട്ട നാണംകെട്ടിട്ട് അധികം നാളുകളായിട്ടില്ല. അതിന്റെ ചൂട് മാറുന്നതിന് മുൻപ് സമാന രീതിയിലുള്ള ഒരു പീഡനം കഥ കൂടി പത്തനംതിട്ടയിൽ നിന്നും റിപ്പോർട്ട് ചെയതിരിക്കുകയാണ്.

ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്‌നിഷ്യനെ താൽക്കാലിക ജീവനക്കാരൻ കടന്നു പിടിച്ചു. ഇരുവരും ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറ്റാർ സ്വദേശിയായ അനന്തരാജ്(30) ആണ് ഡ്യൂട്ടി റൂമിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയുമായിരുന്നു. രാത്രി ആയതിനാൽ ഡ്യൂട്ടി റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സംഭവത്തിന് പിന്നാലെ പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവ് ഒഴിവാക്കാൻ വേണ്ടി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചതാണ് ഇരുവരെയും.

കഴിഞ്ഞ സെപ്റ്റംബറിലും സമാന രീതിയിലുള്ള സംഭവം പത്തനംതിട്ടയിൽ ഉണ്ടായിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ നിന്നും പന്തളത്തെ സിഎഫ്എൽടിസിയിലേക്ക് കൊണ്ടു പോയ കോവിഡ് രോഗിയായ പെൺകുട്ടിയെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ആംബുലൻസിൽ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രതി ഇപ്പോൾ ജയിലിലാണ്.