video
play-sharp-fill

കണ്ണുകൾ ചൂഴ്‌ന്നെടുത്തു, നാവ് മുറിച്ചുമാറ്റി ; യുപിയിൽ പതിമൂന്നുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന സംഭവം : രണ്ട് പേർ പൊലീസ് പിടിയിൽ

കണ്ണുകൾ ചൂഴ്‌ന്നെടുത്തു, നാവ് മുറിച്ചുമാറ്റി ; യുപിയിൽ പതിമൂന്നുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന സംഭവം : രണ്ട് പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണയ്ക്കിടയിൽ ഉത്തർപ്രദേശിൽ 13 വയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. പീഡത്തിനരയാക്കിയ പെൺകുട്ടിയുടെ മൃതദേഹം ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ .

യുപി ഹാപ്പൂരിൽ കഴിഞ്ഞ ആഴ്ച ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ആശുപത്രി വിട്ടിട്ടില്ല. ആ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് അതിക്രൂരമായ സംഭവം ലഖിംപൂർ ഖേരിയിൽ ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച മുതലാണ 13 വയസുകാരിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ മൃതദേഹം 130 കിലോമീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്. കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂർണമായി തകർന്നു എന്നും പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിൾ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ആവശ്യപ്പെട്ടു.