play-sharp-fill
മൂന്നാം ഭാര്യയിലെ മകളുടെ മൊബൈലിലേക്ക് പിതാവ് അയച്ചുകൊടുത്തിരുന്നത് അശ്ലീല ചിത്രങ്ങളും മെസേജുകളും ; സംഭവം പുറംലോകമറിഞ്ഞത് സഹികെട്ട് വിദ്യാർത്ഥിനി എല്ലാം ഉമ്മയോട് തുറന്ന് പറഞ്ഞതോടെ ; മാതാവിന്റെ പരാതിയിൽ മധ്യവയ്‌സകൻ പൊലീസ് പിടിയിൽ

മൂന്നാം ഭാര്യയിലെ മകളുടെ മൊബൈലിലേക്ക് പിതാവ് അയച്ചുകൊടുത്തിരുന്നത് അശ്ലീല ചിത്രങ്ങളും മെസേജുകളും ; സംഭവം പുറംലോകമറിഞ്ഞത് സഹികെട്ട് വിദ്യാർത്ഥിനി എല്ലാം ഉമ്മയോട് തുറന്ന് പറഞ്ഞതോടെ ; മാതാവിന്റെ പരാതിയിൽ മധ്യവയ്‌സകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കിളിമാനൂർ: സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ച പിതാവ് പൊലീസ് രപിടിയിൽ. പെൺകുട്ടിയുടെ അമ്മ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ പരാതിയെ തുടർന്നാണ് മധ്യവയസ്‌കനെ പൊലീസ് പിടികൂടിയത്.

കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് പിടികൂടിയ ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ രണ്ട് ബന്ധം വേർപെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ഭാര്യമാരിലുമായി ഇയാൾക്ക് അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഇടപെടലിൽ വിശദ അന്വേഷണം പൊലീസ് നടത്തും. മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തിൽ കാരണങ്ങൾ തിരക്കാനാണ് തീരുമാനം. പെൺകുട്ടിയെ ശാരീരികമായി ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്.

മുൻപും പിതാവ് മോശമായ രീതിയിൽ പെരുമാറിയിരുന്നതായി പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ഇയാൾ 30 വർഷമായി വിദേശത്ത് ജോലിചെയ്യുകയായിരുന്നു. ഗൾഫിൽ ആയിരുന്ന സമയത്തും മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകളും മെസേജുകളും അയയ്ക്കുക പതിവായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

സഹികെട്ടാണ് എല്ലാം അമ്മയോട് കുട്ടി പറഞ്ഞത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഇയാൾ നാട്ടിൽ വന്ന ശേഷവും പെൺകുട്ടിയോടു മോശമായി പെരുമാറിയതിനെത്തുടർന്ന് മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകുകയായിരുന്നു.

കിളിമാനൂർ സിഐ. കെ.ബി.മനോജ് കുമാർ, എസ്‌ഐ. ടി.ജെ.ജയേഷ്, സരിത, സുരേഷ് കുമാർ, ഷാജി, സി.പി.ഒ. സുജിത്ത്, രജിത്ത്, റിയാസ്, ഷംല എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.