video
play-sharp-fill

പന്ത്രണ്ടുകാരിയെ രാത്രിയിൽ വീട്ടിൽ കയറി പീഡിപ്പിച്ച ആൾ പൊലീസ് പിടിയിൽ ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന കടമ്പനാട് സ്വദേശി

പന്ത്രണ്ടുകാരിയെ രാത്രിയിൽ വീട്ടിൽ കയറി പീഡിപ്പിച്ച ആൾ പൊലീസ് പിടിയിൽ ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന കടമ്പനാട് സ്വദേശി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : പന്ത്രണ്ടുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആൾ പൊലീസ് പിടിയിൽ. കേസിൽ ഒളിവിൽ പോയ കടമ്പനാട് തുവയൂർ സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയിൽ നിലയിൽ നിന്നാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18നായിരുന്നു സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഹരിചന്ദ്രൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുസാമഗ്രികൾ വാഹനത്തിൽ നിന്ന് ഇറക്കാനും മറ്റും ഹരിചന്ദ്രൻ സഹായിച്ചിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രൻ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു.

പെൺകുട്ടി ഉറങ്ങുന്ന മുറിയുടെ വാതിൽ പുറത്തു നിന്ന് തുറന്ന് അകത്ത് കയറിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ രാത്രി ആയതിനാൽ ഉപദ്രവിച്ച ആളെ തിരിച്ചറിയാൻ കുട്ടിക്ക് കഴിയാതെ വരികയെയായിരുന്നു.

എന്നാൽ പരാതിയെ തുടർന്ന് സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയപ്പോൾ മുറ്റത്ത് പതിഞ്ഞിരുന്ന കാൽപാടുകൾ വിലയിരുത്തിയാണ് പ്രതി ഹരിചന്ദ്രനാണെന്ന് കണ്ടെത്തിയത്.

പൊലീസ് പിടികൂടുമെന്ന് തിരിച്ചറിച്ചതോടെ മുങ്ങിയ ഹരിചന്ദ്രനെ മാറനാട് മലയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്.