ചികിത്സയ്ക്ക് വന്ന 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വികാരിയുടെ പേരിൽ നിരവധി പരാതികൾ ; വികാരി സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
അടിമാലി: തടികുറയ്ക്കാൻ ആയുർവേദ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വൈദികൻ പൊലീസ് പിടിയിൽ.സംഭവത്തിൽ അടിമാലി പാലക്കാടൻ ഫാ. റെജി വർഗീസിനെ(55)യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടോടെയാണ് 22 കാരിയായ അടിമാലി സ്വദേശിനി വൈദികൻ നടത്തിവന്നിരുന്ന പാലക്കാടൻ ആയുർവ്വേദ ഡിസ്‌പെൻസറിയിൽ എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടികുറയ്ക്കാനായി പല ആശുപത്രികളിലും ചികത്സ നടത്തിയെങ്കിലും ഫലം കണാത്ത സാഹചര്യത്തിൽ, ആയുർവ്വേദ ചികിത്സയാണ് ഉത്തമെന്ന് പലരും പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വൈദികന്റെ ചികത്സ കേന്ദ്രത്തിൽ യുവതി എത്തുന്നത്.
എന്നാൽ പരിശോധനയ്ക്കിടയിൽ രഹസ്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വൈദീകൻ പ്രാർത്ഥിച്ച് രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുകയാണ് വൈദികൻ. ഇയാൾ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. സംഭവത്തിൽ അറസ്റ്റിലായ ഫാ. റെജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.