മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവം ; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവത്തിൽ പ്രതിയ്ക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. കേസിൽ പ്രതിയായ പുന്നപ്ര സ്വദേശിയായ നജ്മലിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പത്ത് വർഷം തടവിന് ശിക്ഷിച്ചത്. പിഴത്തുക യുവതിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാൾ കടിച്ചു മുറിച്ചു. അക്രമത്തിൽ യുവതിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group