നടിയുമായുള്ള അശ്ലീല വീഡിയോ രംഗങ്ങൾ ആദ്യ വിവാദം ; സെക്സിനുള്ള സമ്മതപത്രം ഒപ്പിടുന്നവർക്ക് മാത്രം ആശ്രമത്തിൽ പ്രവേശനം ; സെക്സ് സ്വാമിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക
അഹമ്മദാബാദ്: എന്നും വിവാദങ്ങളുടെ തോഴനാണ് സെക്സ് സ്വാമി എന്നറിയപ്പെടുന്ന സ്വാമി നിത്യാനന്ദ. നടി രഞ്ജിതയുമായുള്ള അശ്ലീല വീഡിയോകളുടെ പേരിലാണ് ആദ്യവിവാദം തുടങ്ങിയത്. നിലവില്‍, രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവച്ചിരിക്കുന്നതായി ബംഗളുരു സ്വദേശികളായ ദമ്പതിമാരാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കേസുകള്‍ നിത്യാനന്ദയ്ക്കും അടുത്ത അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവര്‍ക്കെതിരെ കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാണപ്രിയയെയും പ്രാണതത്വയെയും അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഗുജറാത്ത് പൊലീസ് അന്വേഷണം കടുപ്പിച്ചതോടെ നിത്യാനന്ദ മുങ്ങി.
രാജശേഖരന്‍ നിത്യാനന്ദയായി
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച എ. രാജശേഖരന്‍, നിത്യാനന്ദ പരമഹംസ എന്ന പേരില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായത് പൊടുന്നനെയാണ്.
ബംഗളൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരില്‍ ഒരു ആശ്രമം നടത്തിയിരുന്ന നിത്യാനന്ദയെ അധികാരും അറിയില്ലായിരുന്നു. പക്ഷേ, രഞ്ജിതയുമായുള്ള വീഡിയോ പുറത്തുവന്നതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.
2010 മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു വിവാദ വീഡിയോ പുറത്തുവന്നത്. ടെലവിഷന്‍ ചാനലുകള്‍ ആഘോഷമാക്കിയ ആ വീഡിയോ മോര്‍ഫിംഗ് ആണെന്ന് വാദിച്ച് നിത്യാനന്ദയും രഞ്ജിതയും രംഗത്തെത്തിയെങ്കിലും ഫോറന്‍സിക് പരിശോധനകളുടെ ഫലം അവര്‍ക്കെതിരായിരുന്നു.
ആ വീഡിയോകള്‍ രഹസ്യ കാമറ വഴി റെക്കാഡ് ചെയ്തത് താനാണ് എന്ന വാദവുമായി നിത്യാനന്ദയുടെ മുന്‍ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ രംഗത്തു വന്നു. ആശ്രമത്തില്‍ ശിഷ്യകളായ നിരവധി സ്ത്രീകളുമായി നിത്യാനന്ദയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും കറുപ്പന്‍ ആരോപിച്ചിരുന്നു.
നിത്യാനന്ദയുടെ ആത്മീയ ജീവിതം ഇതോടെ അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും ആശ്രമം വീണ്ടും സജീവമായി. വീഡിയോ വിഷയത്തില്‍ സി.ഐ.ഡി അന്വേഷണം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാജ്യത്തിന്റെ പലയിടങ്ങളിലും നിത്യാനന്ദയുടെ ആശ്രമങ്ങളുയര്‍ന്നു.
2012 ല്‍ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങളുയര്‍ന്നു. ഇത് മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ സ്വാമി മുങ്ങിയെങ്കിലും പൊലീസ് പിന്നാലെകൂടി.
അഞ്ചുദിവസം പൊലീസ് സ്വാമിയെ പിടിക്കാന്‍ പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. പൊലീസിനെ കളിപ്പിച്ച് മുങ്ങിനടന്ന നിത്യാനന്ദ ആറാം ദിവസം കോടതിയിലാണ് പൊങ്ങിയത്. റിമാന്‍ഡുചെയ്ത നിത്യാനന്ദയെ ജയിലിലേക്കയച്ചു. ഇതോടെയാണ് ‘സെക്സ് സ്വാമി’ എന്ന ഇരട്ടപ്പേരുവീണത്.
ഈ സമയത്താണ് നിത്യാനന്ദയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്ന ഒരു യുവതി സ്വാമിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയത്. അഞ്ചുവര്‍ഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി അവര്‍ തുറന്നുപറഞ്ഞു.
പലവട്ടം നിത്യാനന്ദ തന്നെ ബലാത്സംഗം ചെയ്തു എന്നും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവന്നു എന്നും അവര്‍ ആരോപിച്ചു. രഞ്ജിതയുമായുള്ള വീഡിയോ എടുത്തത് താനാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതല്ലാതെ നടപികളൊന്നുമുണ്ടായില്ല.
പ്രവേശനത്തിന് സമ്മതപത്രം
തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അതൊന്നും നിത്യാനന്ദയെ ബാധിച്ചില്ല. വിദേശികള്‍ ഉള്‍പ്പെടെയുള്ള ശിഷ്യരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. ഒപ്പം വരുമാനവും. തന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കുന്നവര്‍ക്കായിരുന്നു ധ്യാനപീഠം ആശ്രമത്തിലേക്ക് പ്രവേശനം കിട്ടിയിരുന്നത്.
പരിപൂര്‍ണമായ നഗ്നത, നഗ്ന ചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോണ്‍സ്‌ട്രേഷനുകള്‍, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങള്‍, ശാരീരികമായ അടുത്തിടപഴകലുകള്‍ തുടങ്ങിയവയായിരുന്നു നിത്യാനന്ദയുടെ താന്ത്രിക് സെക്സിലുള്‍പ്പെട്ടിരുന്നത്. ഇതിനിടെ 2013ല്‍ നടി രഞ്ജിത, ആശ്രമത്തിലെ മുഴുവന്‍ സമയ അന്തേവാസിയായി മാറുകയും മാ ആനന്ദമയി എന്നപേരുസ്വീകരിച്ച് നിത്യാനന്ദയുടെ അടുത്ത ശിഷ്യയായി മാറുകയും ചെയ്തു.തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം നിത്യാനന്ദയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തുവന്നില്ല.
പശുക്കള്‍ സംസ്കൃതം പറയും
നിത്യാനന്ദയെ അമാനുഷിക തലത്തിലേക്ക് ഉര്‍ത്താനുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. ഇന്റര്‍നെറ്റിലൂടെ നിത്യാനന്ദയുടെ പ്രഭാഷണങ്ങള്‍ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. പശുക്കളെയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കാനുള്ള സോഫ്ട് വെയര്‍ താന്‍ കണ്ടുപിടിച്ചു കഴിഞ്ഞു എന്നൊക്കെയാണ് നിത്യാനന്ദ ഇൗ പ്രഭാഷണങ്ങില്‍ പറഞ്ഞിരുന്നത്.
ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്ന് സമര്‍ത്ഥിക്കാനും ഒരിക്കല്‍ ശ്രമിച്ചു.അമാനുഷിക ശക്തി തെളിയിക്കാനായി ധ്യാനത്തിന് ഒത്തുകൂടിയ ഭക്തരെ പറത്താന്‍ ഒരു ശ്രമവും നടത്തി. എന്നാല്‍, അത് ഫ്ലോപ്പായി. അന്ന് നടി രഞ്ജിതയടക്കമുള്ള പലരും പറക്കാന്‍ ശ്രമിച്ച് താഴെവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, വിവാദങ്ങള്‍ എല്ലാം നിത്യാനന്ദയുടെ എതിരാളികള്‍ സൃഷ്ടിക്കുന്നതെന്നാണ് അടുത്ത ശിഷ്യരുടെ വാദം. കത്തിക്കയറുന്ന വിവാദങ്ങള്‍ എല്ലാം ആവിയായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും അവര്‍ പറയുന്നു.