പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചാലക്കുടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍. മാമ്പ്ര സ്വദേശി ചെമ്പാട്ട് വീട്ടില്‍ റിയാദിനെയാണ് (19) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം ചെയ്താണ് റിയാദ് പീഡിപ്പിച്ചത്. വൈപ്പിന്‍, എടവനക്കാട് എന്നിവിടങ്ങളിലെ ബന്ധുവീടുകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അന്നമനടയില്‍ നിന്നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് കൊരട്ടിയിലെ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പുതുക്കാട് സ്റ്റേഷന് പരിധിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലും ചാലക്കുടിയിലെ ബാറില്‍നിന്ന് പഴ്സ് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ആലുവ, അങ്കമാലി, ചെങ്ങമനാട്, എളമക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ മാസം അങ്കമാലി സ്റ്റേഷന് പരിധിയിലെ വട്ടപറമ്പില്‍ സ്ത്രീയുടെ ബാഗ് മോഷണം നടത്തിയ കേസില്‍ ജാമ്യത്തിലായിരുന്നു. കൊരട്ടി സി.ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, അന്‍വര്‍ സാദത്ത്, സീനിയര്‍ സി.പി.ഒമാരായ തമ്പി, സജീവ്, സി. മുഹമ്മദ് ബാഷി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group