
പാരീസ്: ലൈംഗികതയിലും ആരോഗ്യകരമായ ലൈംഗികതയിലുമെല്ലാം നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും ലോകെമ്പാടും നടക്കുന്നുണ്ട്. ലൈംഗിക സംതൃപ്തി സംബന്ധിച്ച ഒരു ആഗോള സർവേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇപ്സോസ് എന്ന സംഘടന നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും ഏറ്റവും കുറവ് സംതൃപ്തി അനുഭവിക്കുന്നത് ജപ്പാൻകാരും കൊറിയക്കാരുമെന്നാണ് സർവേ റിപ്പോർട്ട്.
എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യക്കാർ മുന്നിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരും മെക്‌സിക്കോക്കാരും പ്രതികരിച്ചതില്‍ 76 ശതമാനം ആളുകളും സംതൃപ്തരാണെന്ന് പറഞ്ഞു. സർവേയില്‍ പ്രതികരിച്ച ജപ്പാൻകാരില്‍ 37 ശതമാനം പേർ മാത്രമാണ് ലൈംഗികതയിലും പ്രണയത്തിലും സംതൃപ്തി നേടുന്നുവെന്ന് അറിയിച്ചത്. 31 രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജപ്പാൻ കഴിഞ്ഞാല്‍ ലൈംഗികതയിലും പ്രണയ ജീവിതത്തിലും അസംതൃപ്തർ ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയയിലാണെന്ന് സർവേ പറയുന്നു. 45 ശതമാനം കൊറിയക്കാർ മാത്രമാണ് ലൈംഗിക സംതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളൂ.
പങ്കാളികളുമായും ഇണകളുമായുമുള്ള ബന്ധത്തിലും ഏറ്റവും കുറഞ്ഞ സംതൃപ്തിക്കാരും ഇതേ രാജ്യങ്ങള്‍ തന്നെയാണ് മുന്നിലുള്ളതെന്ന് സർവേ പറയുന്നു. അതൃപ്തരില്‍ ഒന്നാമത് ദക്ഷിണ കൊറിയ ആണെങ്കില്‍ രണ്ടാം സ്ഥാനത്ത് ജപ്പാൻകാരുണ്ട്.
ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന ജപ്പാൻ ഇത് മറികടക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. രാജ്യത്ത് ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഒന്നാണ് അധികാരികള്‍ ഈ വർഷം ആദ്യമാരംഭിച്ച ഒരു ഡേറ്റിംഗ് ആപ്പ്.
ജൂണില്‍, ജപ്പാനിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ജനനനിരക്ക് ‘ഗുരുതരമായ’ നിലയിലാണെന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെ ജനനനിരക്ക് തുടർച്ചയായ എട്ടാം വർഷവും റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു. അതിനേക്കാള്‍ താഴ്ന്ന ജനനനിരക്കാണ് അയല്‍ രാജ്യമായ ദക്ഷിണ കൊറിയയില്‍. ജപ്പാനില്‍ 1.20 ആണ് ജനന നിരക്കെങ്കില്‍ കൊറിയയില്‍ 0.72 ആണ്.