play-sharp-fill
യുവതികളുടെ ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ചുനൽകി കച്ചവടം ഉറപ്പിക്കും, പണം സ്വീകരിക്കാൻ ഗൂഗിൾ പേയും ; പിന്നാലെ വാടകവീട്ടിലേക്ക് വരണ്ടേ സമയം അറിയിക്കും ; ഓൺലൈൻ സംവിധാനം ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

യുവതികളുടെ ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ചുനൽകി കച്ചവടം ഉറപ്പിക്കും, പണം സ്വീകരിക്കാൻ ഗൂഗിൾ പേയും ; പിന്നാലെ വാടകവീട്ടിലേക്ക് വരണ്ടേ സമയം അറിയിക്കും ; ഓൺലൈൻ സംവിധാനം ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂർ : കൊറോണക്കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘം പൊലീസ് പിടിയിൽ. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം പത്തുപേരാണ് പൊലീസ് പിടിയിലായത്.

ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പൊലീസ് പറഞ്ഞു. യുവതികളുടെ ചിത്രങ്ങൾ ആദ്യം വാട്‌സാപ്പിലൂടെ അയച്ചുനൽകി കച്ചവടം ഉറപ്പിക്കും. പിന്നാലെയായിരിക്കും മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയം അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്ന സംഘം പ്രവർത്തിച്ച് വന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്‌ബോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും വീട്ടിലുണ്ടായിരുന്നു.

വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കച്ചവടം. വിവിധയിടങ്ങളിൽനിന്ന് യുവതികളെ എത്തിച്ചായിരുന്നു പെൺവാണിഭം. അതിരപ്പിള്ളി, തൃശ്ശൂർ, മാള, സ്റ്റേഷനുകളിൽ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവർ പ്രതിയാണ്.

കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ സിന്ധുവും കൂട്ടാളിയായ സുധീഷും പാലക്കാട് സ്വദേശിയായ മറ്റൊരു സ്ത്രീയും ഇടപാടുകാരായ ഏഴ് പേരും പിടിയിലായിരുന്നു. സുധീഷ് എന്നയാൾ കഴിഞ്ഞ നാല് വർഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ട്.

ഇടപാടുകാരിൽനിന്ന് പണം സ്വീകരിക്കാൻ ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചു. 19,000 രൂപയും സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളാണ് പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം അയച്ചിരുന്നത്. ഇടപാടുകാർ എത്തിയ നാല് ബൈക്കുകളും ഒരു കാറും പൊലീസ് പിടിച്ചെടുത്തു.

ഇവർ മുരിങ്ങൂർ കോട്ടമുറി ജങ്ഷനിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത് തുണി മൊത്തവ്യാപാരത്തിനെന്ന പേരിലായിരുന്നു.

 

കേസിൽ സിന്ധുവിനെ കൂടാതെ കൊന്നക്കുഴി ഓട്ടോക്കാരൻ റിന്റോ (35), ആലുവ അമ്പലത്തുപറമ്പിൽ ഷിയാസ് (32), ആളൂർ ചാരുവിള പുത്തൻവീട്ടിൽ ശ്യാം (26), വെള്ളാഞ്ചിറ പുളിയാനി വിൻസ് (26), എലഞ്ഞിപ്ര സിതാര നഗർ കളപ്പാട്ടിൽ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂർ പൊയ്ക സുധീഷ് (37), വെണ്ണൂർ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്പിള്ളി സുജിത് (37), മൂലംകോട് പഴാർത്തി രാജി (37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിൽ പ്രതികളെ എത്തിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവാണെങ്കിൽ ജയിലിലേക്ക് മാറ്റും.

Tags :