തിരുവല്ല: ഓതറയിൽ തന്റെ ഇളയ സഹോദരനോടൊപ്പം റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെയാണ് വൃദ്ധൻ കയറിപിടിച്ചത്.
കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനൻ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഓതറ – കൈച്ചിറ റോഡിലെ പെൺകുട്ടി തന്റെ ആറുവയസ്സുകാരനായ സഹോദരന്റെ കൂടെ നടന്ന് പോവുകയായിരുന്നു. അതുവഴി സൈക്കിൽ വന്ന വയോധികൻ റോഡിൽ ആരും ഇല്ലെന്ന് കണ്ട് പെൺകുട്ടിയുടെ ശരീരഭാഗങ്ങളിലേക്ക് കയറി പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ സൈക്കളുമായി കടന്നു കളഞ്ഞു. തുടർന്ന്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ അറിവിൽ പോലീസിൽ. പരാതി ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച് മോഹനനെ തിരുവല്ല സിഐ ബി കെ സുനില്‍ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.