പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനല്‍ കുറ്റം; ഭര്‍തൃ ബലാത്സംഗത്തിന് ഇളവ് നല്‍കരുതെന്ന് സിപിഎം വനിതാ സംഘടന സുപ്രീംകോടതിയില്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഭര്‍തൃബലാത്‌സംഗത്തിന് നല്‍കുന്ന ഇളവ് ഭരണഘടനാ ലംഘനമാണെന്നും ഇത് ക്രിമിനല്‍ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീ,​ അവിവാഹിതയായ സ്ത്രീ എന്നിങ്ങനെ വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ട് പങ്കാളിയുടെ അനുമതിയില്ലാതെയുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് മഹിളാ അസോസിയേല്‍ന്‍ ആവശ്യപ്പെടുന്നത്.

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പ്രസ്താവിച്ചിരുന്നു,​ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധറും അല്ലെന്ന് ജസ്റ്റിസ് ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് മഹിളാ അസോസിയേഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.