
സ്വന്തം ലേഖിക
കൊല്ലം: കൊട്ടാരക്കരയില്‍ യുവതിയെ കടന്നുപിടിച്ച ഡി വൈ എഫ് ഐ നേതാവ് പിടിയില്‍.
സി പി എം കുളക്കട ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുല്‍ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാള്‍ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്.
യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.
ലൈംഗികാതിക്രമണ കേസില്‍ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഹുലിനെ സി പി എമ്മിന്‍റെ പ്രഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു.
ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും സി പി എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോണ്‍സണ്‍ പറഞ്ഞു.