video
play-sharp-fill
തലസ്ഥാനത്ത് പട്ടാപ്പകൽ പെൺകുട്ടിയോട് അതിക്രമം;മധ്യവയസ്കൻ പിടിയിൽ;ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു

തലസ്ഥാനത്ത് പട്ടാപ്പകൽ പെൺകുട്ടിയോട് അതിക്രമം;മധ്യവയസ്കൻ പിടിയിൽ;ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പട്ടാപ്പകൽ പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്‌കനെ പോലീസ് പിടി കൂടി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്.

വെഞ്ഞാറമൂട് പുല്ലാംമ്പാറ സ്വദേശി മധു (56) ആണ് നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാര്‍ഥിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

ബസ്സ് കാത്തു നിന്നിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്നിരിക്കുകയും വളരെ മോശമായി സംസാരിക്കുകയുമായിരുന്നു. ഇയാളോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെച്ചാണ് പൊലീസിനെ ഏല്‍പ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി വനിതകള്‍ക്കെതിരെ അതിക്രമം ഉണ്ടാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group